പീറ്റർബറോ: കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക ചരിത്രതാളുകളിൽ മുഖമുദ്ര ചാർത്തിയിട്ടുള്ള ചങ്ങനാശേരിയിൽ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളിൽ പ്രവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ഈ മാസം 21ന് പീറ്റർബറോയിൽ സംഘടിപ്പിക്കുന്നു.
ചങ്ങനാശേരിയുടെ നൊസ്റ്റാൾജിയയും നാട്ടിൻപുറത്തിന്റെ സൗഹൃദ ഓർമകളും വീണ്ടും അനുഭവിക്കാനാകുന്ന തരത്തിൽ കലാ-സാംസ്കാരിക പരിപാടികൾ, കുടുംബ സൗഹൃദ കൂട്ടായ്മകൾ, സംഗീതവിരുന്നുകൾ, വിനോദപരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.